ഇന്നവേഷൻ സൂചികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമത്
Saturday, August 10, 2019 8:51 PM IST
ജനീവ: തുടർച്ചയായി ഒന്പതാം വർഷവും സ്വിറ്റ്സർലൻഡ് ആഗോള ഇന്നവേഷൻ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തിയ ഇന്ത്യ ഇക്കുറി അന്പത്തിരണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

വേൾഡ് ഇന്‍റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ, കോർണൽ യൂണിവേഴ്സിറ്റി, ഇൻസീഡ് എന്നിവ ചേർന്നാണ് 129 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. ഗവേഷണം, സാങ്കേതികവിദ്യ, ക്രിയാത്മകത എന്നിവയാണ് ഇതിൽ പരിഗണിച്ചിരിക്കുന്ന ഘടകങ്ങൾ.

സ്വീഡൻ, യുഎസ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.ചില കാര്യങ്ങളിൽ നവീകരണത്തിലും കണ്ടുപിടുത്തത്തിലും ലോക ചാന്പ്യന്മാരാണ് ജർമനി എന്നാണ് ലോക സാന്പത്തിക ഫോറത്തിന്‍റെ അഭിപ്രായം. എന്നാൽ അതുപോലെ എണ്ണപ്പെട്ട ബലഹീനതകളും ജർമനിക്കുണ്ട്.മനുഷ്യനും യന്ത്രങ്ങളും ഒരുപോലെ പ്രവർത്തന നിരമാകുന്ന സാങ്കേതിക സ്വഭാവമുള്ള ജർമനിയെയാണ് ഇപ്പോൾ സ്വിറ്റ്സർലൻഡുകാർ പിൻതള്ളിയിരിക്കുന്നത്.

വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള മത്സര റിപ്പോർട്ടിൽ പോയ വർഷം നവീകരണ മേഖലയിൽ ജർമനി മുന്നിലായിരുന്നു. മൊത്തത്തിലുള്ള വിലയിരുത്തലിൽ രാജ്യം യൂറോപ്പിൽ ഒന്നാം സ്ഥാനത്തും ലോകത്ത് മൂന്നാം സ്ഥാനത്തും ആയിരുന്നു. ഒന്നാമതായി അമേരിക്കയും സിംഗപ്പൂരുമായിരുന്നു.

രാജ്യങ്ങളുടെ സന്പദ്വ്യവസ്ഥയെ 12 വ്യത്യസ്ത പോയിന്‍റുകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തിയത്.ഡ്രൈവർലെസ് കാറുകൾ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വേഗത കാരണം ഉത്പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയിൽ രാജ്യം പൊരുത്തപ്പെടുന്നില്ല എന്നത് ഇക്കാര്യത്തിൽ ജർമനിയെ പിന്നോട്ടടിക്കുന്നു. എന്നാൽ നൂതന ശേഷിക്കുപുറമേ, കുറഞ്ഞ പണപെരുപ്പവും കുറവു കടത്തിന്‍റെ നിലവാരവും ഉള്ള ജർമനിയുടെ സാന്പത്തിക സ്ഥിരത വളരെ മികച്ചതുമാണ്.

ബലഹീനതകളെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യയ്ക്കും ടെലികമ്യൂണിക്കേഷനും ജർമനി ലോകത്ത് 31ാം സ്ഥാനം മാത്രമാണ്. ബ്രോഡ്ബാൻഡ് ഇൻഫ്രാസ്ട്രക്ചറിന്‍റെ താഴ്ന്ന നില ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് നെറ്റ് വർക്ക് വിപുലീകരണം മെച്ചപ്പെടുത്തുന്നതിന് ഫെഡറൽ സർക്കാർ കഠിനമായി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോള തലത്തിൽ ജർമനി വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രബിന്ദുവായി മാറുന്നു.വിദ്യാർത്ഥികളെ ഉന്നത പഠനത്തിനായി ഏറ്റവും കൂടുതൽ ആകർഷിയ്ക്കുന്ന രാജ്യവും ജർമനിയാണ്. കാരണം പഠനശേഷം തൊഴിൽ ഉറപ്പുതരുന്ന രാജ്യമെന്ന പ്രത്യേകതയും ജർമനിക്കു മാത്രം സ്വന്തമാണ്.

ലേബർ മാർക്കറ്റ്, ഫിനാൻഷ്യൽ സിസ്റ്റം, ബിസിനസ് ഡൈനാമിസം എന്നീ വിഭാഗങ്ങളിൽ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, അന്തിമ ഉത്പന്നങ്ങൾ എന്നിവയിൽ സിംഗപ്പൂർ ഒന്നാമതാണ്. മൊത്തത്തിലുള്ള റാങ്കിംഗിൽ ഫ്രാൻസ് 17ാം സ്ഥാനത്താണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിപണി വലുപ്പം എന്നിവയിൽ ആദ്യ പത്തിൽ ഫ്രാൻസ് ഇടം നേടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ