കവൻട്രിയിൽ സമീക്ഷ യുകെ മെമ്പർഷിപ്പ് കാന്പയിൻ നവംബർ 11 ന്
Saturday, October 19, 2019 3:46 PM IST
ലണ്ടൻ: സമീക്ഷ യുകെയുടെ മെംബർഷിപ്പ് കാന്പയിൻ നവംബർ 11 ന് കവൻട്രിയിൽ നടക്കും. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാന്പയിൻ ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് യുകെ സെക്രട്ടറി ഹർസേവ് ബേയിൻസ് വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നൂറു ദിവസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് കാമ്പയിൻ യുകെയിലാകെയും പുരോഗമന ചിന്തകളുള്ള മലയാളികൾക്കിടയിൽ വലിയൊരു ചലനം തന്നെ സൃഷ്ടിക്കുമെന്നു സമീക്ഷ യുകെയുടെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ദേശീയ പ്രസിഡന്‍റ് പ്രസിഡന്‍റ് സ്വപ്ന പ്രവീണും പറഞ്ഞു.