വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് റീജണിൽനിന്നുള്ളവർക്കും യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാം
Saturday, October 19, 2019 5:45 PM IST
ലണ്ടൻ: യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മfറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് റീജണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന "യുക്മ ദേശീയ കലാമേള 2019"ല്‍ പങ്കെടുക്കുവാന്‍ ദേശീയ ഭരണസമിതി മുന്‍കൈ എടുത്ത് അവസരമൊരുക്കുന്നത്. ഇതിനായി താത്പര്യമുള്ളവര്‍ക്ക് യുക്മ അംഗ അസോസിയേഷനുകള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടെ യുക്മയുടെ 10 റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അവസരമൊരുങ്ങും.

സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നീ റീജണുകളില്‍ ഒക്ടോബര്‍ 12ന് കലാമേള നടന്നു കഴിഞ്ഞു. ചരിത്രത്തിലാദ്യമായി യുക്മ റീജണല്‍ കലാമേള സംഘടിപ്പിക്കപ്പെടുന്ന സ്കോട് ലൻഡില്‍ ഒക്ടോബര്‍ 19 നാണ് കലാമേള നടക്കുന്നത്. പ്രബല റീജണുകളായ മിഡ് ലാന്‍റ്സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, നിലവിലുള്ള ചാമ്പ്യന്മാരായ യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളിലാവട്ടെ ഒക്ടോബര്‍ 26നുമാണ് കലാമേള

വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് റീജണുകളിൽ നിന്നും കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന യുക്മ അംഗ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെടുക.

വെയില്‍സ് റീജൺ

കാര്‍ഡിഫ് മലയാളി അസോസിയേഷന്‍: ബെന്നി ഫിലിപ്പ്
ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി: ക്ലീറ്റസ് ലൂക്കോസ്
സ്വാന്‍സീ മലയാളി അസോസിയേഷന്‍: ജിജി ജോര്‍ജ്
അബര്‍സ് വിത്ത് മലയാളി അസോസിയേഷന്‍: പീറ്റര്‍ താണോലില്‍
വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍: ജോസഫ് ഫിലിപ്പ്

നോര്‍ത്ത് ഈസ്റ്റ് റീജൺ

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, സന്ദര്‍ലാൻഡ്: ഷിബു ജോസഫ്
മലയാളി അസോസിയേഷന്‍ സന്ദര്‍ലാൻഡ്: ബിജു ചന്ദ്രബോസ്
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്, ന്യൂകാസില്‍: ഷിജു എട്ടുകാട്ടില്‍
ഓണം, ന്യൂകാസില്‍: സജി സ്റ്റീഫന്‍

നോര്‍ത്തേണ്‍ അയര്‍ലൻഡ് റീജൺ

ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് : ബിനു മാനുവല്‍
മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം: ഷിജി തോമസ്
ബാംഗര്‍ മലയാളി അസോസിയേഷന്‍: അനീഷ് ആന്‍റണി
ലിസ്ബണ്‍ മലയാളി അസോസിയേഷന്‍: അനില്‍കുമാര്‍ ജോസഫ്

ഓരോ റീജണുകളിലും രജിസ്റ്റര്‍ ചെയ്യുന്ന എന്‍ട്രികള്‍ അനുസരിച്ചാവും റീജണുകളില്‍ നിന്നും മത്സരിക്കാന്‍ അനുവദിക്കുന്ന പരമാവധി ആളുകളെ സംബന്ധിച്ച തീരുമാനം ദേശീയ ഭരണസമിതി കൈക്കൊള്ളുന്നത്.

വിവരങ്ങള്‍ക്ക് : മനോജ്‌കുമാര്‍ പിള്ള (യുക്മ ദേശീയ പ്രസിഡന്‍റ്) 07960357679, അലക്സ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) 07985641921, സാജന്‍ സത്യന്‍ (കലാമേള ജനറല്‍ കണ്‍വീനര്‍) 07946565837.

റിപ്പോർട്ട്: സജീഷ് ടോം