"സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ' ഒക്ടോബർ 29 മുതൽ നവംമ്പർ 1 വരെ
Tuesday, October 22, 2019 9:05 PM IST
ലണ്ടൻ : കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം "സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" ഒക്ടോബർ 29 മുതൽ നവംമ്പർ 1 വരെ ഈസ്റ്റ് സസെക്‌സിൽ നടക്കും.

സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിംഗ്ഡം , ടീൻസ് ഫോർ കിംഗ്ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . വിശുദ്ധ കുർബാന , ദിവ്യകാരുണ്യ ആരാധന , കുമ്പസാരം , സ്പിരിച്വൽ ഷെയറിംഗ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പരിപാടികളും ധ്യാനത്തിന്‍റെ ഭാഗമായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sehionuk.org എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.

വിവരങ്ങൾക്ക്: ബിജോയ് 07960000217, തോമസ് 07877508926.

റിപ്പോർട്ട്:ബാബു ജോസഫ്