എന്‍റെ വീടെന്‍റെ സ്വര്‍ഗം വീഡിയോ ആല്‍ബം റിലീസ് ചെയ്തു
Monday, November 11, 2019 11:50 AM IST
ലണ്ടന്‍: യുകെ യിലെ മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ പാടി അഭിനയിച്ച 'എന്‍റെ വീടെന്‍റെ സ്വര്‍ഗം' എന്ന വീഡിയോ ഭക്തിഗാന ആല്‍ബം റിലീസ് ചെയ്തു. ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ ഫാ. ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നതാണ് ഈ ആല്‍ബം.

ഈ കാലത്തെ കുടുംബ ബന്ധങ്ങളെയും, മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ആവശ്യകതയും ഉള്‍പ്പടെ ഉള്ള മികച്ച വരികളും , സംഗീതവും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു . കുടുംബങ്ങളില്‍ സ്‌നേഹം ഇല്ലാതാകുന്നതും ,ദൈവത്തെ മറക്കുന്നതും ഒക്കെ പതിവായിരിക്കുന്ന ഈ കാലയളവില്‍ അനേകരിലേക്കു ദൈവസ്‌നേഹത്തിന്റെയും , കുടുംബ സ്‌നേഹത്തിന്റെയും സന്ദേശം എത്തിക്കുന്ന രീതിയില്‍ , മികച്ച സാങ്കേതിക മികവോടെയാണ് ഈ ഗാനം ദൃശ്യ വല്‍ക്കരിച്ചിരിക്കുന്നതും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നതും. ഈ ഗാനത്തിന്‍റെ വീഡിയോ കാണാന്‍ താഴെ ക്ലിക് ചെയ്യുക