ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പ്രാ​തി​നി​ധ്യം വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം
Monday, December 9, 2019 11:34 PM IST
ല​ണ്ട​ൻ: 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ൻ​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​രു​ടെ അം​ഗ​ബ​ലം വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം.

ആ​ദ്യ സി​ഖ് വ​നി​ത എം​പി പ്രീ​ത് കൗ​ർ ഗി​ല്ലും ആ​ദ്യ​മാ​യി ത​ല​പ്പാ​വു ധ​രി​ച്ച ത​ൻ​മ​ൻ​ജീ​ത് സിം​ഗ് ധേ​ശി​യും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​വ​രാ​ണ്. ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ ന​വേ​ന്ദ്രു മി​ശ്ര​യും ക​ണ്‍​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​യു​ടെ ഗോ​വ​യി​ൽ​നി​ന്നു​ള്ള ക്ളെ​യ്്ര കൗ​ടി​ന്യോ​യും ഗ​ഗ​ൻ മ​ഹീ​ന്ദ്ര​യു​മാ​ണ് പ്ര​ധാ​നി​ക​ൾ.

ക​ണ്‍​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​യി​ലെ ഇ​ന്ത്യ​ൻ എം​പി​മാ​രാ​യ പ്രീ​തി പ​ട്ടേ​ൽ, അ​ലോ​ക് ശ​ർ​മ, റി​ഷി സു​ന​ക്, ശൈ​ലേ​ഷ് വ​ർ​മ, സു​വ​ല്ല ബ്രാ​വ​ർ​മാ​ൻ എ​ന്നി​വ​ർ​ക്ക് സ്ഥാ​നം നി​ല​നി​ർ​ത്താ​നു​ള്ള പോ​രാ​ട്ട​മാ​ണ്. ഇ​വ​രെ കൂ​ടാ​തെ സ​ജ്ജ​യ് സെ​ൻ, അ​കാ​ൽ സി​ന്ധു, ന​രീ​ന്ദ​ർ സിം​ഗ് ശേ​ഖൂ​ണ്‍, അ​ഞ്ജ​ന പ​ട്ടേ​ൽ, സീ​ന ഷാ, ​പാം ഗോ​സ​ൽ, ബൂ​പെ​ൻ ദേ​വ് ജീ​ത് ബെ​യി​ൻ​സ്, ക​ൻ​വാ​ൾ ടൂ​ർ ഗി​ർ, ഗു​ർ​ജി​ത് കൗ​ർ ബെ​യി​ൻ​സ്, പ​വി​താ​ൻ കൗ​ർ മാ​ൻ, കു​ൽ​ദീ​പ് സ​ഹോ​ട, ര​ഞ്ജീ​വ് വാ​ലി​യ എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ