ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ പിതാവിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Monday, January 13, 2020 10:09 PM IST
ഫ്രാങ്ക്ഫർട്ട്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക, കാനഡ ഭദ്രാസനാധ്യക്ഷൻ ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ പിതാവ് കരിന്പനാകുഴിയിൽ പാറമേൽ തോട്ടത്തിൽ ടി.എം. ഫിലിപ്പി (103) ന്‍റെ നിര്യാണത്തിൽ ജർമനിയിലെ മലങ്കരസമൂഹം അനുശോചിച്ചു.

ജർമനിയിലെ മലങ്കരസമൂഹത്തിന്‍റെ കോഓർഡിനേറ്റർ ഫാ. സന്തോഷ് തോമസ് കോയിക്കൽ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, വിവിധ മിഷൻ യൂണിറ്റുകൾ, മലങ്കരസഭയിലെ ജർമനിയിലുള്ള വൈദികർ, സന്യസ്തർ തുടങ്ങിവരാണ് പ്രാർത്ഥനാഞ്ജലികൾ അർപ്പിച്ചത്.

പരേതന്‍റെ മകൻ ജോയി തോട്ടത്തിൽ, മരുമകൾ കുഞ്ഞുമോൾ തൈക്കൂട്ടത്തിൽ എന്നിവർ ജർമനിയിലാണ്.

ചെറുപുളിച്ചിയിൽ കുടുംബാംഗം പരേതയായ മറിയാമ്മയാണ് ഭാര്യ.മറ്റു മക്കൾ: തങ്കമ്മ, തങ്കച്ചൻ, സാലി, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞമ്മ കായ്പ്ളാക്കൽ,പരേതരായ തങ്കച്ചൻ മഞ്ഞാടിയിൽ, ജോയി മാന്പള്ളിമേപ്പുറത്ത്, രാജൻ തങ്ങളത്തിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ