സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്‍റർ ഇടവക ദിനം 26 ന്
Friday, January 24, 2020 6:48 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്‍റർ ആയ നിത്യസഹായമാതാവിന്‍റെ നാമധേയത്തിൽ സ്ഥാപിതമായ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്‍ററിന്‍റെ പ്രഥമ ഇടവക ദിനം ജനുവരി 26 നു (ഞായർ) ആഘോഷിക്കുന്നു.

രാവിലെ 10 നു കിംഗ്സ് ഹാളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ഫാ. ജോർജ് എട്ടുപറയിലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം മാർ സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കഴിഞ്ഞ ഒരു വർഷക്കാലം ഇടവകാംഗങ്ങൾ പങ്കെടുത്ത കലാ കായിക മത്സരങ്ങളിലേയും ആധ്യാത്മിക മത്സരങ്ങളിലേയും വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.