അ​യ​ർ​ല​ൻ​ഡി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, July 12, 2020 9:37 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സി​റ്റി വെ​സ്റ്റി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ജോ​ണ്‍​സ​ണ്‍ ഡി ​ക്രൂ​സ് (52) നെ ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ബെ​ൽ ഫ്രീ​യി​ലെ താ​മ​സ​ക്കാ​ര​നും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യുമായ ജോ​ണ്‍​സ​ണ്‍ ട്രെ​ഡ് മി​ല്ലി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​ഡ് മി​ല്ലി​നു സ​മീ​പം നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹം

ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ ഓ​സ്ട്രേ​ലി​യ​യി​ലാ​ണ്. യൂ​സി​ഡി​യി​ൽ പ​ഠി​ക്കു​ന്ന മ​ക​ന്‍റെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ണ്‍​സ​ണ്‍ അ​യ​ർ​ല​ൻ​ഡി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്കി​ടെ അ​യ​ർ​ല​ൻ​ഡി​ൽ ര​ണ്ടാ​മ​തൊ​രു മ​ല​യാ​ളി​യു​ടെ മ​ര​ണം ഏ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ഗോ​ൾ​വേ​യി​ലെ ട്യൂ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ് വ​ർ​ഗീ​സ് (52)നി​ര്യാ​ത​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ