റോമിൽ റീനറ്റ് സന്തുവിന് യാത്രയയപ്പു നൽകി
Friday, July 31, 2020 6:51 PM IST
റോം: ഡൽഹിയിലേക്ക് സ്ഥലം മാറിപോകുന്ന ഇന്ത്യൻ അംബാസഡർ റീനറ്റ് സന്തുവിന് ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

റെസിഡൻസിലെ ചാപ്പലിൽ വിവിധ സഭാ വിഭാഗത്തിൽ പെട്ട വൈദികരും സിസ്റ്റേഴ്സും ബ്രദേഴ്സും പങ്കെടുത്ത പ്രാർഥനാ നിർഭരമായ ചടങ്ങുകൾക്ക് പൊന്തിഫിക്കൽ ഉർബാനിയൻ കോളജിലെ വൈസ് റെക്ട്ടർ ഫാ. ജോബി കുന്നത്തേട്ട് നേതൃത്വം നൽകി. തുടർന്നു അംബാസഡർക്ക് ഉപഹാരം സമ്മാനിച്ചു. യോഗത്തിനുശേഷം അംബാസഡറിന്‍റെ വസതിയിൽ ഒരുക്കിയ സ്നേഹ വിരുന്നും നടന്നു.

ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ നിഹാരിക സിംഗ്, കൾച്ചറൽ സെക്രട്ടറി ശ്യാം ചന്ദ് ഐഎഫ്എസ്, ഫാ. ആന്‍റോ ചാക്യായത്ത് , ഫാ. മാത്യൂ വട്ടമറ്റം, ഫാ. എബ്രാഹം വെട്ടുവേലിൽ,സിസ്റ്റർ ലിറ്റി എഫ്സിസി, സിസ്റ്റർ റോസ് കാവുങ്കൽ എന്നിവർ പങ്കെടുത്തു. പരിപാടി സംഘടിപ്പിച്ച വിൻസെന്‍റ് ജോർജ് ചക്കലാമറ്റത്തിന് പ്രത്യേക നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജെജി മാത്യൂ മാന്നാർ