ആമസോണ്‍ അയര്‍ലന്‍ഡില്‍ ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
Tuesday, August 4, 2020 9:16 PM IST
ഡബ്ലിന്‍: കൊറോണയിൽ പെട്ട് തൊഴിൽ മേഖല തകരുമ്പോഴും സാമ്പത്തിക വ്യവസ്ഥ പിടിച്ചു നിർത്താൻ അയര്‍ലന്‍ഡില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍. ഇതോടെ അയര്‍ലന്‍ഡില്‍ ആമസോണിന്‍റെ ആകെ മനുഷ്യ വിഭവശേഷം അയ്യായിരമായി ഉയരും.

ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലായിരിക്കും പുതിയ അവസരങ്ങള്‍. ഡബ്ലിന്‍ സിറ്റി സെന്‍ററിലെ ചാര്‍ലിമോണ്ട് സ്ക്വയറില്‍ 170,000 ചരിത്ര അടി കാന്പസ് നിര്‍മിക്കാനും തീരുമാനമായി.

2022ല്‍ തുറക്കാന്‍ ഉദ്ദേശിക്കുന്ന കാന്പസിലായിരിക്കും ആമസോണ്‍ വെബ് സര്‍വീസസിന്‍റെ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം പ്രവര്‍ത്തിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ