ലെസ്റ്ററിൽ എട്ടു നോമ്പ് തിരുനാൾ ആഘോഷിച്ചു
Thursday, September 10, 2020 5:06 PM IST
ലെസ്റ്റർ, യുകെ: സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എട്ടു ദിവസവും രാവിലെ ഇംഗ്ലീഷിലും വൈകുന്നേരം മലയാളത്തിലും വിശുദ്ധ കുർബാനയും നൊവേനയും നടന്നു.

ഓരോ ദിവസങ്ങളിലും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം വിശുദ്ധ കുർബാനയിൽ ഓഡിയോയിലൂടെ നടന്നു. സമാപന ദിവസമായ സെപ്റ്റംബർ എട്ടിന് റിട്ട. ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തിരുക്കർമങ്ങൾക്ക് വികാരി മോൺ. ഫാ. ജോർജ് തോമസ് ചേലക്കൽ നേതൃത്വം നൽകി.