ഷെങ്കന്‍ വീസ ഫോട്ടോഗ്രാഫിന് പ്രത്യേക മാനദണ്ഡങ്ങള്‍
Friday, September 11, 2020 9:59 PM IST
ബ്രസല്‍സ്: യൂറോപ്പിലേക്ക് വീസ അനുവദിക്കുന്പോൾ നല്‍കുന്ന ഫോട്ടോഗ്രാഫിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഏതു തരത്തിലുള്ള വീസക്കാണ് അപേക്ഷിക്കുന്നതെങ്കിലും രണ്ടു ഫോട്ടോകളാണ് മറ്റു രേഖകള്‍ക്കൊപ്പം നല്‍കേണ്ടത്.

ഒരേ ഫോട്ടോയുടെ പകര്‍പ്പായിരിക്കണം രണ്ടും. ആറു മാസത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. 35 മില്ലീമീറ്റര്‍ വീതിയും 45 മില്ലീമീറ്റര്‍ നീളവും വേണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ സ്വീകരിക്കില്ല. കളര്‍ നിര്‍ബന്ധം. ഫോട്ടോയുടെ 70-80 ശതമാനവും തലയായിരിക്കണം. പശ്ചാത്തലം തെളിമയുള്ള നിറത്തിലായിരിക്കണം. ഡിസൈനുകള്‍ പാടില്ല. ലൈറ്റ് ഗ്രേയാണ് സാധാരണ പരിഗണിക്കാറ്.

നേരേ കാമറയിലേക്ക് നോക്കുന്ന വിധത്തിലായിരിക്കണം ഫോട്ടോ. വായ അടഞ്ഞിരിക്കണം. പ്രസന്ന വദനം ആകാമെങ്കിലും വലിയ ചിരിയോ മറ്റു ഭാവ പ്രകടനങ്ങളോ പാടില്ല. പശ്ചാത്തലവുമായി ചേര്‍ന്ന രീതിയിലുള്ള വസ്ത്രമായിരിക്കരുത്. യൂണിഫോമുകളിലും ഫോട്ടോ പാടില്ല.

അതേസമയം, ഷെങ്കൻ ഏരിയയിലെ ഓരോ രാജ്യത്തിനും വീസ ഫോട്ടോഗ്രാഫ് ആവശ്യകതകളും സവിശേഷതകളും ഒന്നുതന്നെയാണ്: ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ് ലൻഡ്, ഇറ്റലി, ലാറ്റ് വിയ, ലിസ്റ്റൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാന്‍റ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, (സ്വിറ്റ്സർലൻഡ് വിസ മാത്രം ബാധകം) എന്നിവയാണ് ഷെങ്കൻ രാജ്യങ്ങൾ.

2018 ഡിസംബറിലെ കണക്കനുസരിച്ച് ഷെങ്കൻ വീസ ഉപയോഗിച്ച് 14.2 ദശലക്ഷത്തിലധികം ആളുകളാണ് ഷെങ്കൻ സോണിലൂടെ യാത്രചെയ്തത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

2020 ജനുവരി മുതൽ ഷെങ്കൻ വിസാ ഫീസിലെ പുതുക്കിയിരുന്നു

മുതിർന്നവർ 80 യൂറോയും

6/ 12 വയസ്‌സിനിടയിലുള്ള കുട്ടി 40 യൂറോയും 6 വയസ്‌സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യമാണ്.

അതേ സമയം ഒൗദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന നയതന്ത്ര പ്രതിനിധികൾ, മറ്റു ഡിപ്ളോമാറ്റുൾ എന്നിവർക്കും സൗജന്യമാണ്.