വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ പ്രൊ​വി​ൻ​സി​ന് പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം
Thursday, November 12, 2020 11:04 PM IST
ബ​ർ​മിം​ഗ്ഹാം: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മു​ദ്ര​പ​തി​പ്പി​ച്ച് കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​മാ​യി അ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ ഒ​രു കു​ട​ക്കി​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പു​തി​യ പ്രൊ​വി​ൻ​സി​ന് യു​കെ​യി​ൽ തു​ട​ക്ക​മാ​യി. ന​വം​ബ​ർ 8 ഞാ​യ​റാ​ഴ​ച വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​ർ​ച്ച​ൽ പ്ലാ​റ്റ്ഫോ​മാ​യ സൂ​മി​ലൂ​ടെ ന​ട​ത്തി​യ മീ​റ്റിം​ഗി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ധി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി എം ​പ​ട​യാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യു​കെ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ യു​കെ പ്രൊ​വി​ൻ​സി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ത്തെ അ​വ​ലോ​ക​നം ചെ​യ്തു സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് ഡ​ബ്ല്യു​എം​സി ഗ്ലാ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യൂ​റോ​പ്പ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഗി​ഗ​റി മേ​ട​യി​ൽ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ, ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി (യു​എ​ഇ) യു​കെ പ്രൊ​വി​ൻ​സ് നി​ല​വി​ൽ വ​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജോ​ളി ത​ട​ത്തി​ൽ (ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ), മേ​ഴ്സി ത​ട​ത്തി​ൽ (ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജ​ണ്‍ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്), ഗോ​പാ​ല​പി​ള്ള (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്, യു​എ​സ്എ ), ഡോ.​വി​ജ​യ​ല​ക്ഷ്മി (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, ഇ​ന്ത്യ), ജോ​ണ്‍ മ​ത്താ​യി (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, യു​എ​ഇ ), ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ്, ചെ​യ​ർ​മാ​ൻ), പി.​സി. മാ​ത്യു (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഓ​ർ​ഗ​നൈ​സേ​ഷ​ൻ, യു​എ​സ്എ), തോ​മ​സ് അ​റ​ന്പ​ൻ​കു​ടി (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ, ജ​ർ​മ​നി ), രാ​ജു കു​ന്ന​ക്കാ​ട്ട് (അ​യ​ർ​ല​ൻ​ഡ്് പ്രൊ​വി​ൻ​സ് കോ​ഓ​ർ​ഡി​റ്റേ​ർ), ഷാ​ജു കു​ര്യ​ൻ (പ്ര​സി​ഡ​ന്‍റ് അ​യ​ർ​ല​ൻ​ഡ് കോ​ർ​ക്ക് യൂ​ണി​റ്റ്) രാ​ധാ​കൃ​ഷ്ണ​ൻ തെ​രു​വ​ത്ത്(​ഡ​ബ്ളി​യു എം ​സി മി​ഡി​ൽ ഈ​സ്റ​റ് പ്ര​സി​ഡ​ന്‍റ്), സു​ധീ​ർ ന​ന്പ്യാ​ർ (ഡ​ബ്ല്യു​എം​സി യു​എ​സ്എ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ്), മി​സ്റ​റ​ർ റോ​ണ തോ​മ​സ് (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​ഡി​ൽ ഈ​സ്റ​റ്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്ന യു​കെ പ്രൊ​വി​ൻ​സ് ട്ര​ഷ​റ​ർ ടാ​ൻ​സി പാ​ലാ​ട്ടി ന​ന്ദി പ​റ​ഞ്ഞു.

നോ​ർ​ക്ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യി​ൽ സ​ഹ​ക​രി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ യു​കെ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു താ​ൽ​പ്പ​ര്യ​പ്പെ​ടു​ന്നു.

യു​കെ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ

ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ,(ചെ​യ​ർ​മാ​ൻ) സ്റ​റീ​വ​നേ​ജ്, 07470605755,
സൈ​ബി​ൻ പാ​ലാ​ട്ടി(​പ്ര​സി​ഡ​ന്‍റ്), വാ​ൾ​സാ​ൽ,07411615189,
അ​ജി അ​ക്ക​ര​ക്കാ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ർ​മിം​ഹാം,07415653749,
ഷാ​ജു പ​ള്ളി​പ്പാ​ട​ൻ( വൈ​സ് ചെ​യ​ർ​മാ​ൻ), ക​വ​ന്‍റ​റി,07707450831,
പ്രോ​ബി​ൻ പോ​ൾ കോ​ട്ട​ക്ക​ൽ,( ജ​ന​റ​ൽ സെ​ക്ര​ട്ട​റി) നോ​ട്ടി​ങ്ഹാം,
07427265041,വേ​ണു ചാ​ല​ക്കു​ടി (സെ​ക്ര​ട്ട​റി), വു​സ്റ​റ​ർ,07904221444,
റ്റാ​ൻ​സി പാ​ലാ​ട്ടി (ട്ര​ഷ​റ​ർ), വാ​ൾ​സാ​ൽ,07475204829.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ