കൊറോണയുടെ ഉറവിടം ചൈനയല്ലെന്ന് പറയനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ
Monday, November 30, 2020 10:40 PM IST
ജനീവ: കൊറോണവൈറസിന്‍റെ ഉറവിടം ചൈനയല്ലെന്ന് പയാനാകില്ലെന്ന് ലോകാരോഗ്യസംഘടനയുടെ അടിയന്തരവിഭാഗം വിദഗ്ധന്‍ മൈക് റയാന്‍. മനുഷ്യനില്‍ ആദ്യം വൈറസ് കണ്ടെത്തിയ ഇടത്തുനിന്നാണ് അന്വേഷണം തുടങ്ങിയതെന്നും മറ്റിടങ്ങളില്‍നിന്നാണ് വൈറസ് വന്നതെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വുഹാനില്‍ കണ്ടെത്തുന്നതിനുമുമ്പ് യൂറോപ്പില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ശാസ്ത്രീയപ്രബന്ധങ്ങള്‍ പുറത്തുവിട്ടും ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റുകളില്‍ വൈറസുണ്ടായിരുന്നെന്ന് കാട്ടിയും ഉറവിടം വിദേശരാജ്യങ്ങളാണെന്ന് സ്ഥാപിക്കാന്‍ ഔദ്യോഗികമാധ്യമങ്ങളിലൂടെ ചൈന കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെയാണ് മൈക് റയാന്‍ അഭിപ്രായ പ്രകടനം നടത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ