ജൂ​ലി​യ വി​നോ​ദ് ഒ​റ്റ​പ്ലാ​ക്ക​ലി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Tuesday, January 5, 2021 8:25 PM IST
ലെ​സ്റ്റ​ർ: യു​കെ മ​ല​യാ​ളി​ക​ളെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി ലെ​സ്റ്റ​റി​ൽ വേ​ർ​പി​രി​ഞ്ഞ ജൂ​ലി​യ വി​നോ​ദ് ഒ​റ്റ​പ്ലാ​ക്ക​ൽ (14) സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ജ​നു​വ​രി 8 വെ​ള്ളി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും. കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ശാ​രീ​രി​ക പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ജൂ​ലി​യ​ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി അ​വ​ശ​നി​ല​യി​ലാ​കു​ക​യും ഡി​സം​ബ​ർ 30ന് ​മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ചി​ങ്ങ​വ​നം ഒ​റ്റ​പ്ലാ​ക്ക​ൽ വി​നോ​ദ് ജേ​ക്ക​ബ് രാ​ജി വി​നോ​ദ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജൂ​ലി​യ. വി​നോ​ദ്. ദി​വ്യ, റോ​ണി​യ, സാ​റ, ഡാ​ലി​യ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ൽ കോ​ട്ട​യം, ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ട​വ​ക അം​ഗ​മാ​ണ് വി​നോ​ദും കു​ടും​ബ​വും.

ജ​നു​വ​രി 8 വെ​ള്ളി​യാ​ഴ്ച 11.30ന് ​യു​കെ​യി​ലെ ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച് ദേ​വാ​ല​യ​ത്തി​ന്‍റെ ത​ന്നെ സ​മീ​പ​ത്തു​ള്ള ഗി​ൽ​റോ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. കോ​വി​ഡ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ട​ങ്ങു​ന്ന​മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ മു​പ്പ​ത് പേ​ർ​ക്ക് മാ​ത്ര​മേ പ​ള്ളി​യി​ലും​ശു​ശ്രൂ​ഷ​ക​ളി​ലും സെ​മി​ത്തേ​രി​യി​ലും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത ബ​ന്ധു​ക്ക​ൾ​ക്കും​സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക്നാ​നാ​യ പ​ത്ര​ത്തി​ലൂ​ടെ ത​ത്സ​മ​യം സം​പ്രേ​ഷ​ണം​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ത്സ​മ​യം കാ​ണു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കാ​ണു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക.

YOUTUBE LINK
https://youtu.be/ZWx-W_BgGJc

FACEBOOK LINK
https://www.facebook.com/911082815640098/posts/3655625161185836/?d=n

ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ വി​കാ​രി​ജ​ന​റാ​ളാ​യ മോ​ണ്‍​സി​ഞ്ഞോ​ർ ഫാ​ദ​ർ സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ.​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന മ​ദ​ർ ഓ​ഫ് ഗോ​ഡ്, സെ​ന്‍റ​റ അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ​മി​ഷ​ൻ വി​കാ​രി​യു​മാ​യ മോ​ണ്‍​സി​ത്തോ​ർ ഫാ​ദ​ർ ജോ​ർ​ജ് തോ​മ​സ് ചേ​ല​ക്ക​ൽ, യു​കെ​യി​ലെ ജൂ​ലി​യ​യു​ടെ ഇ​ട​വ​ക​ദേ​വാ​ല​യ​മാ​യ സെ​യി​ന്‍റ് ജൂ​ഡ് ക്നാ​നാ​യ മി​ഷ​ൻ വി​കാ​രി ഫാ​ദ​ർ മാ​ത്യു ക​ണ്ണാ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കും.