ചേട്ടാ ചെറുക്കന്‍ ഐടിയാ പുസ്തകപ്രകാശനം ഞായറാഴ്ച
Sunday, February 14, 2021 11:16 AM IST
ലണ്ടന്‍: ബ്രിട്ടനിലെ ഹാസ്യ എഴുത്തുകാരനും എംഡി കഴുതപ്പുറം എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന മാത്യു ഡൊമിനിക് രചിച്ച ചേട്ടാ ചെറുക്കന്‍ ഐടിയാ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ന്‍ ബഹ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം ഏഴിനു സൂം പ്ളാറ്റ്ഫോമിലൂടെ നടക്കും.

തദവസരത്തില്‍ വിശിഷ്ടാതിഥികളായി റോയി സി.ആന്‍റണി (പ്രസിഡന്‍റ്, കെ.സിഎ) , വര്‍ഗീസ് കാരക്കല്‍ (ബഹറിന്‍ കേരളീയ സമാജം,ജന.സെക്രട്ടറി), അരുള്‍ദാസ് കെ തോമസ് (ചെയര്‍മാന്‍, ഐസിആര്‍എഫ്) എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തു നിന്നും എഴുത്തുകാരനായ ശ്രീകുമാര്‍, യുകെയിലെ മലയാളം മിഷന്‍ ചാപ്റ്റര്‍ പ്രസിഡന്റും കലാസാംസ്കാരിക രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സി.എ.ജോസഫ്, യുകെയിലെ എഴുത്തുകാരനും ഗായകനുമായ അജിത് പാലിയത്ത്, ജര്‍മനിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയും പങ്കെടുക്കും.

തൊടുപുഴ പഗോഡ ബുക്ക് ആര്‍ട്ടാണ് പുസ്തകം പ്രസിദ്ധീകരിയ്ക്കുന്നത്.