അ​യ​ർ​ല​ൻ​ഡി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഏ​ക​ദി​ന ഈ​സ്റ്റ​ർ ഒ​രു​ക്ക ധ്യാ​നം മാ​ർ​ച്ച് 28ന്
Tuesday, March 23, 2021 10:48 PM IST
ഡ​ബ്ലി​ൻ : ഓ​ൾ അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ധ്യാ​നം മാ​ർ​ച്ച് 28 ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് യൂ​റോ​പ്പ് ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ ധ്യാ​നം ന​യി​ക്കും. ഓ​ശാ​ന ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ വൈ​കി​ട്ട് 7 വ​രെ ആ​യി​രി​ക്കും ധ്യാ​നം.

യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി, ഗാ​ന ശു​ശ്രൂ​ഷ, അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ, ആ​രാ​ധ​ന എ​ന്നി​വ​യോ​ടു​കൂ​ടി​യാ​ണു ഈ​സ്റ്റ​ർ ഒ​രു​ക്ക ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ക. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ധ്യാ​നം സ​മാ​പി​ക്കും. യൂ​ട്യൂ​ബ് വ​ഴി​യോ, സൂം ​വ​ഴി​യോ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. അ​യ​ർ​ല​ണ്ടി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ളേ​യും കു​ടു​ബ​ങ്ങ​ളേ​യും ധ്യാ​ന​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യ് എ​സ്എം​വൈ​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ