കോവിഡിൽ നിന്നും സംരക്ഷണത്തിനായി ത്രിദിന പ്രാർത്ഥനയജ്ഞം
Friday, May 7, 2021 4:25 PM IST
ന്യൂഡൽഹി: രാജ്യം മുഴുവൻ കോവിഡ് ബാധയുടെ ഭീതിയിൽ ആയിരിക്കുന്ന സന്ദർഭത്തിൽ സർവ്വ ശക്തനായ ദൈവത്തിൽ നിന്നും കരുണയും സംരക്ഷണം യാചിച്ചുകൊണ്ട് ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപതയിൽ ത്രിദിന പ്രാർത്ഥനായജ്ഞം നടത്തുന്നു.

മേയ് 7, 8, 9 (വെള്ളി, ശനി, ഞായർ ) തിയതികളിൽ വൈകിട്ട് 6 മുതൽ 8 വരെയായിരിക്കും പ്രാർത്ഥനയജ്ഞം.

പ്രശസ്ത ധ്യാന ഗുരുക്കൻമാരായ ഫാ. ബേസിൽ മൂക്കൻ തോട്ടത്തിൽ, ഫാ. ഫ്രാൻസിസ് കർത്താനം, ഫാ. ആന്‍റോ സഎം ഐ, ഫാ. വർഗീസ് ഇത്തിതറ, ഫാ. സോജി ഓലിക്കൽ , സിസ്റ്റർ വിനീത , സസ്റ്റർ മരിയ ജീസ്, ഷെവലിയാർ സിറിൽ ജോൺ , അജിൻ ജോസഫ് , രൻജു വർഗ്ഗീസ് എന്നിവർ ധ്യാനം നയിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ എന്നിവർ സന്ദേശം നൽകും .

സൂം ആപ്ലിക്കേഷൻ വഴിയായും രൂപതയുടെയ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിഗ്സിലും തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്