നായർ സർവീസ് സൊസൈറ്റി സസെക്സ് ഉദ്ഘാടനം ജനുവരി രണ്ടിന് നടത്തി
Thursday, January 5, 2023 7:01 PM IST
സസെക്സ്: അന്തരിച്ച സാമൂഹിക പരിഷ്കർത്താവായ മന്നത്തു പത്മനാഭൻ 1914ൽ ഇന്ത്യയിൽ കേരളത്തിൽ സ്ഥാപിതമായ നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) വിപുലീകരണമായ നായർ സർവീസ് സൊസൈറ്റി സസെക്‌സിന്‍റെ ഉദ്ഘാടനത്തിനായി 2023 ജനുവരി രണ്ടിന് സസെക്‌സിലെ മലയാളി ഹിന്ദു നായർ കമ്മ്യൂണിറ്റി ഒത്തുചേർന്നു.

പരിപാടിയുടെ മുഖ്യാതിഥി മിംസ് ഡേവീസ് (മന്ത്രിയും മിഡ് സസെക്‌സിന്‍റെ എംപിയും), മുസ്താക് മിയ (കൗൺസിലർ - ബർഗെസ് ഹിൽ), വേണുഗോപാലൻ നായർ (പ്രസിഡന്‍റ് - എൻഎസ്എസ് യുകെ), സുമ സുനിൽ നായർ (രക്ഷാധികാരി - എൻഎസ്എസ് സസെക്സ്) പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


സസ്സെക്സ് പ്രസിഡന്‍റ് ദീപക് മേനോൻ അധ്യക്ഷനായിരുന്നു .സസെക്സിലെ വിവിധ മത സമൂഹങ്ങളിൽ നിന്നും അസോസിയേഷനുകളിൽ നിന്നുമുള്ള മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.

സസെക്സിലെ എല്ലായിടത്തുമുള്ള നായർ കുടുംബങ്ങൾക്ക് പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള പ്രാരംഭ അവസരമായിരുന്നു ഈ പരിപാടി. സംഗമത്തിന്റെ ആസ്വാദനത്തിനായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.