മാ​ഞ്ച​സ്റ്റ​ർ ട്രാ​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​വി​രു​ന്ന് ഒ​രു​ങ്ങു​ന്നു
Monday, March 27, 2023 9:10 PM IST
ഷെെമോൻ തോട്ടുങ്കൽ
മാ​ഞ്ച​സ്റ്റ​ർ: ട്രാ​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും സം​ഗീ​ത​വി​രു​ന്ന് ഒ​രു​ങ്ങു​ന്നു. കോ​വി​ഡി​ന് ശേ​ഷം മാ​ഞ്ച​സ്റ്റ​റി​ൽ ഒ​രു​ങ്ങു​ന്ന ആ​ദ്യ സം​ഗീ​ത​വി​രു​ന്ന് ജൂ​ൺ മൂന്നിന് വി​ധി​ൻ ഷോ ​ഫോ​റം സെ​ൻ​ട്ര​ലിൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

ട്രാ​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു നെ​ടു​മ്പ​ള്ളി, സെ​ക്ര​ട്ട​റി ഡോ​ക്‌​ട​ർ സി​ബി വേ​ക​ത്താ​നം, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സ്റ്റാ​ൻ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

ന​ജീ​ബ് അ​ർ​ഷാ​ദിന്‍റെ ഷോ​യ്ക്ക് ശേ​ഷം ട്രാ​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ "​സ്വ​ര​രാ​ഗ സ​ന്ധ്യ' ഗ്രാ​മി അ​വാ​ർ​ഡ് വി​ന്ന​ർ മ​നോ​ജ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന സം​ഗീ​ത​വി​രു​ന്നി​ൽ സം​ഗീ​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച സം​ഗീ​ത​ജ്ഞ​ർ പാ​ടു​ന്നു.

ഫാ​ദ​ർ വി​ൻ​സ​ൺ മാ​ച്ചേ​രി (ഫ്ലവേഴ്സ് ടിവി ഫെയിം), ല​ല്ലു അ​ൽ​ഫോ​ൺ​സ് (​പി​ന്ന​ണി ഗാ​യി​ക), സ്വ​പ്ന നാ​യ​ർ (ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ഫെയിം) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​ത​വി​രു​ന്നിന്‍റെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ട്ര​ഷ​റ​ർ സ​നീ​ഷ് ത​ട​ത്തി​ൽ പ​റ​ഞ്ഞു.

ജോ​യി​ൻ സെ​ക്ര​ട്ട​റി ബി​ജു ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വന്‍റ് കോ​ഡി​നേ​റ്റ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ഈ ​സം​ഗീ​ത സാ​യാ​ഹ്നം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ മാ​ഞ്ച​സ്റ്റ​റി​ലെ എ​ല്ലാം മ​ല​യാ​ളി​ക​ളു​ടെ​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നതാ‌‌യി സംഘാടകർ പറഞ്ഞു.