പൊ​ടി രൂ​പ​ത്തി​ല്‍ ബി​യ​ര്‍ നി​ർ​മി​ച്ച് ജ​ർ​മ​ന്‍ ക​മ്പ​നി
Thursday, June 1, 2023 11:45 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: പൊ​ടി രൂ​പ​ത്തി​ലു​ള്ള ബി​യ​ര്‍ അ​വ​ത​രി​പ്പി​ച്ച് ജ​ർ​മ​ന്‍ ബി​യ​ര്‍ ക​മ്പ​നി​യാ​യ ന്യൂ​സെ​ല്ലെ ക്ളോ​സ്റ്റ​ർ ബ്രൂ​വ​റി. ആ​ഫ്രി​ക്ക​ന്‍, ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പൊ​ടി ബി​യ​റി​ന്‍റെ നി​ർ​മാ​ണം. കു​പ്പി‍​യി​ലെ ബി​യ​റി​നേ​ക്കാ​ൾ വി​ല​ക്കു​റ​വാ​ണ് ഇ​തി​ന്.

ക​ര്‍​ശ​ന​മാ​യ നി​യ​മ​ങ്ങ​ള്‍​ക്ക് കീ​ഴി​ല്‍ വി​പ​ണ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന് വ്യ​ക്ത​മ​ല്ലെങ്കിലും പൊ​ടി ബി​യ​ര്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ർ​മ്മി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

2016-ല്‍ ​ഒ​രു ഡാ​നി​ഷ് ബ്രൂ​വ​റി വ്യ​ത്യ​സ്ത രു​ചി​ക​ളു​ള്ള നാ​ല് ത​രം ബി​യ​ർ പൊ​ടി​ക​ള്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും വി​പ​ണി​യി​ൽ ച​ല​നം സൃ​ഷ്‌​ടി​ക്കാ​നാ​യി​രു​ന്നി​ല്ല.