വാഹനത്തിന്‍റെ അ​മി​ത​വേഗം; ഫി​ന്‍​ല​ന്‍​ഡി​ല്‍ ഡ്രൈവർക്ക് പി​ഴ 1,21,000 യൂ​റോ
Friday, June 9, 2023 6:40 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഹെ​ല്‍​സി​ങ്കി:​ ഫി​ന്‍​ല​ന്‍​ഡി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ പാ​ഞ്ഞ ഡ്രൈവ​ര്‍​ക്ക് പി​ഴ ചു​മ​ത്തി​യ​ത് 1,21,000 യൂ​റോ. ഫി​ന്‍​ലാ​ന്‍റി​ലെ അ​ല​ണ്ട് ദ്വീ​പി​ലാ​ണ് സം​ഭ​വം. അ​വി​ടു​ത്തെു സ​മ്പ​ന്ന​നാ​യ ഡ്രൈവ​ര്‍​ക്ക് ആ​ണ് പി​യൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്.

ഇ​വി​ടെ വ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് വേ​ഗ​ത​യു​ടെ വി​ല നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്നു. ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ വ​ലി​യ പി​ഴ​യാ​ണ്, ആ​റ് ക​ണ​ക്കു​ക​ള്‍ പി​ഴു​തെ​റി​യു​ന്ന ആ​ദ്യ​ത്തേ​തു​മാ​ണ് ഇ​ത്.

ശ​നി​യാ​ഴ്ച പോ​ലീ​സ് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി ടി​ക്ക​റ്റ് ന​ല്‍​കി. പി​ഴ ഈ​ടാ​ക്കി​യ​തി​നൊ​പ്പം ഡ്രൈവിം​ഗ് ലൈ​സ​ന്‍​സ് 10 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തു.​ ആ​ന്‍​ഡേ​ഴ്സ് വി​ക്ളോ​ഫ് എ​ന്ന ധ​നി​ക​ന്‍ മ​ണി​ക്കൂ​റി​ല്‍ 82 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് പാ​ഞ്ഞ​ത്.


എ​ന്നാ​ല്‍ ഇ​വി​ടു​ത്തെ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ ആ​ണ്. ഇ​വി​ടെ കു​റ്റ​വാ​ളി​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം പി​ഴ​ക​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്.​ ബാ​ള്‍​ട്ടി​ക് ക​ട​ലി​ലെ ഫി​ന്‍​ലാ​ന്‍റി​ലെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​ണ് അ​ല​ണ്ട് ദ്വീ​പു​ക​ള്‍.