സ്പെ​യി​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രേ ത​ത്സ​മ​യ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 14, 2023 12:55 PM IST
മാ​ഡ്രി​ഡ്: ത​ത്സ​മ​യ റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം. സ്പാ​നി​ഷ് ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ​യാ​ണ് യു​വാ​വ് അ​പ​മാ​നി​ച്ച​ത്.

ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​സ ബ​ലാ​ഡോ എ​ന്ന റി​പ്പോ​ർ​ട്ട​ർ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

മാ​ഡ്രി​ഡി​ലെ ഒ​രു തെ​രു​വി​ൽ​നി​ന്ന് ത​ത്സ​മ​യം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു യു​വാ​വ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.

ബ​ലാ​ഡോ റി​പ്പോ​ർ​ട്ടിം​ഗ് തു​ട​ർ​ന്നെ​ങ്കി​ലും പ്രോ​ഗ്രാം അ​വ​താ​ര​ക​ൻ നാ​ച്ചോ അ​ബാ​ദ് അ​ത് ത​ട​സ​പ്പെ​ടു​ത്തി. ത​ന്‍റെ പു​റ​കി​ൽ സ്പ​ർ​ശി​ച്ചെ​ന്ന് ബ​ലാ​ഡോ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ "​ഇ​ഡി​യ​റ്റി​നെ' കൂ​ടി കാ​മ​റ​യി​ൽ കാ​ണി​ക്കാ​ൻ അ​ബാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ശ​മാ​യി സ്പ​ർ​ശി​ച്ച​തി​നെ​ക്കു​റി​ച്ച് ബ​ലാ​ഡോ യു​വാ​വി​നോ​ടു ചോ​ദി​ച്ചെ​ങ്കി​ലും ത​മാ​ശ​യോ​ടു കൂ​ടി അ​യാ​ൾ അ​തു നി​ഷേ​ധി​ച്ചു. പി​ന്നീ​ട് തി​രി​ച്ചു​ന​ട​ക്കു​മ്പോ​ൾ അ​യാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ത​ല​യി​ൽ തൊ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

യു​വാ​വ് ശി​ക്ഷി​ക്ക​പ്പെ​ടാ​തെ​പോ​ക​രു​തെ​ന്ന് സ്പെ​യി​നി​ലെ തൊ​ഴി​ൽ മ​ന്ത്രി യോ​ലാ​ൻ​ഡ ഡ​യ​സ് പ്ര​തി​ക​രി​ച്ചു.