കെസിസിഎൻസി കിഡ്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ക്യാന്പ് സംഘടിപ്പിച്ചു
Sunday, December 10, 2023 11:01 AM IST
സാ​ന്‍​ഹൊ​സെ: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ര്‍​ത്തേ​ണ്‍ കാ​ലി​ഫോ​ര്‍​ണി​യ കി​ഡ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ആ​രോ​ഗ്യം, സു​ര​ക്ഷ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.

ഡോ. ​സി​മി​ലി പ​ടി​ഞ്ഞാ​ത്തും ജ​സ്നി മേ​നാം​കു​ന്നേ​ലും സാ​ൻ​ഹൊ​സെ ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യേ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് സാ​ന്‍​ഹൊ​സെ ക്നാ​നാ​യ ദൈ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ല്‍ വ​ച്ച് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

അ​ന്നേ ദി​വ​സം ഫ​യ​ര്‍ എ​ന്‍​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ​റ്റി​യും വി​ശ​ദ​മാ​യ ക്ലാ​സു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. കി​ഡ്സ് ക്ല​ബ് പ്രി​ന്‍​സി​പ്പ​ല്‍ സു​നു വി​വി​ന്‍ ഓ​ണ​ശേ​രി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.




സി​സി​ജി ഡി​ആ​ർ​ഇ ജ​യ്‌​സ​ൺ ന​ട​കു​ഴി​ക്ക​ൽ, കെ​സി​സി​എ​ൻ​സി പ്ര​സി​ഡ​ന്‍റ് ഷി​ബു പാ​ല​ക്കാ​ട്ടു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കാ​യി ഇ​നി​യും ഇ​തു​പോ​ലെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് സാ​ൻ​ഹൊ​സെ ഫൊ​റോ​നാ ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​മി പു​തു​ശേ​രി​ൽ ആ​ശം​സി​ച്ചു.

കി​ഡ്സ് ക്ല​ബി​ന്‍റെ പ്ര​തി​നി​ധി​യാ​യി നോ​വ ന​ന്ദി അ​റി​യു​ക​യും ചെ​യ്തു.