ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി വ​യ​നാ​ടി​ന് സ​ഹാ​യം ന​ൽ​കാ​ൻ ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ്
Thursday, August 8, 2024 4:59 PM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ‌​യി സ​ഹാ​യ​വു​മാ​യി ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ്. ഈ വർഷത്തെ ഓ​ണാ​ഘോ​ഷ ​പ​രി​പാ​ടി​ക​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് കമ്മിറ്റി തീ​രു​മാ​നി​ച്ചു.

അ​യ​ർ​ല​ൻഡിലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഒ​ഐ​സി​സി അ​യ​ർ​ല​ൻഡ് മു​ൻ​കൈ എ​ടു​ത്ത് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തുമെന്ന് കമ്മിറ്റി അറിയിച്ചു.