മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം യു​കെ​യി​ൽ ന​ട​ത്തും
Thursday, September 5, 2024 12:46 PM IST
കോ​ട്ട​യം: യു​കെ​യി​ല്‍ മ​രി​ച്ച കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം 14ന് ​ബെ​ർ​മിം​ഗ്ഹാ​മി​ൽ​ത​ന്നെ ന​ട​ത്താ​ന്‍ നീ​രു​മാ​നി​ച്ചു.

പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ലി​യ​പ​റ​മ്പി​ല്‍ അ​നി​ല്‍ ചെ​റി​യാ​ന്‍, ഭാ​ര്യ സോ​ണി​യ സാ​റാ ഐ​പ്പ് എ​ന്നി​വ​രു​ടെ സം​സ്കാ​രം 14നു ​റെ​ഡി​ച്ചി​ലെ ബെ​ർ​മിം​ഗ്ഹാ​മി​ലെ ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ പ​ള്ളി​യി​ല്‍ ന​ട​ക്കും.

ക​ഴി​ഞ്ഞമാസം 18നാ​യി​രു​ന്നു ന​ഴ്സാ​യി​രു​ന്ന സോ​ണി​യ​യു​ടെ മ​ര​ണം. കാ​ലി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം നാ​ട്ടി​ല്‍​നി​ന്നു ‍യു​കെ​യി​ലെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി കു​ഴ​ഞ്ഞു വീ​ണു​മ​രി​ക്കു​ക​യാ​യി​രു​ന്നു.


ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ല്‍ അ​തീ​വ ദുഃ​ഖി​ത​നാ​യി​രു​ന്ന അ​നി​ലി​നെ പി​റ്റേ​ന്ന് യു​കെ​യി​ലെ ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ കാ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള കാ​ല​താ​മ​സം അ​ട​ക്ക​മു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​കെ​യി​ല്‍ ത​ന്നെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.

ഇ​രു​വ​രു​ടെ‍​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.