ഇ​ല​ക്‌​ട്രി​ക് അ​യ​ർ​ല​ൻ​ഡ് വൈ​ദ്യു​തി, ഗ്യാ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്കു​ന്നു
Tuesday, September 10, 2024 12:20 PM IST
ജെയ്സൺ കിഴക്കയിൽ
ഡ​ബ്ലി​ൻ: ഇ​ല​ക്‌​ട്രി​ക് അ​യ​ർ​ല​ൻ​ഡ് ന​വം​ബ​ർ മു​ത​ൽ ഗ്യാ​സ്, വൈ​ദ്യു​ത നി​ര​ക്കു​ക​ൾ കു​റ​യ്ക്കും. ഇ​ല​ക്‌​ട്രി​ക് അ​യ​ർ​ല​ൻ​ഡ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ നി​ര​ക്ക് കു​റ​വ് പ്ര​ഖ്യാ​പ​ന​മാ​ണി​ത്.

ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. വൈ​ദ്യു​തി വി​ല അ​ഞ്ച് ശ​ത​മാ​നം വ​രെ​യും ഗ്യാ​സ് വി​ല മൂ​ന്ന് ശ​ത​മാ​നം വ​രെ​യും കു​റ​യും.

ഇ​തു കാരണം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​വ​ർ​ഷം 40 യൂ​റോ മു​ത​ൽ 100 യൂ​റോ വ​രെ ലാ​ഭി​ക്കാ​നാ​വും. അ​ടു​ത്ത മാ​സം എ​ല്ലാ വൈ​ദ്യു​തി വി​ത​ര​ണ​ക്കാ​ർ​ക്കും ന​ൽ​കേ​ണ്ട ആ​സൂ​ത്രി​ത വ​ർ​ധ​ന​വ് ന​ൽ​കി​ല്ലെ​ന്നും ഇ​ല​ക്‌​ട്രി​ക് അ​യ​ർ​ല​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു.


ഗ്രി​ഡ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഗാ​ർ​ഹി​ക വൈ​ദ്യു​തി ബി​ല്ലു​ക​ളി​ൽ പ്ര​തി​വ​ർ​ഷം 100 യൂ​റോ വ​ർ​ധ​ന​വ് യൂ​ട്ടി​ലി​റ്റി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ക​മ്മീ​ഷ​ൻ അ​ടു​ത്തി​ടെ അം​ഗീ​ക​രി​ച്ചി​രു​ന്നു.

ഇ​ത് വീ​ടു​ക​ളി​ലേ​ക്ക് കൈ​മാ​റി​ല്ലെ​ന്നും ഇ​ല​ക്‌​ട്രി​ക് അ​യ​ർ​ല​ൻ​ഡ് വ്യ​ക്ത​മാ​ക്കി. ഇ​ല​ക്‌​ട്രി​ക് അ​യ​ർ​ല​ൻ​ഡ് അ​വ​സാ​ന​മാ​യി നി​ര​ക്ക് കു​റ​ച്ച​ത് മാ​ർ​ച്ചി​ലാ​ണ്‌. അ​ന്ന് വൈ​ദ്യു​തി വി​ല എ​ട്ട് ശ​ത​മാ​ന​വും ഗ്യാ​സ് വി​ല ഏ​ഴ് ശ​ത​മാ​ന​വു​മാ​ണ് കു​റ​ച്ച​ത്.