ഷിക്കാഗോ: കെസിസിഎൻഎ കണ്‍വൻഷന്റെ ആരംഭദിവസമായ ജൂലൈ 21ന് വൈകിട്ട് കണ്‍വൻഷന്റെ ഉദ്ഘാടനത്തിന് മുന്‍പായി നടക്കുന്ന കണ്വൻഷൻ ഘോഷയാത്രയുടെ ചെയർമാനായി ജോർജ് തോട്ടപ്പുറത്തിനെ തെരഞ്ഞെടുത്തു. ക്നാനായ കണ്‍വൻഷനിലെ ഏറ്റവും പകിട്ടേറിയ ഒരു കാഴ്ചയാണ് കണ്വൻഷൻ ഉദ്ഘാടത്തിന് മുന്‍പായി എല്ലാ അംഗസംഘടനകളും നയിക്കുന്ന വർണപ്പകിട്ടാർന്ന ഘോഷയാത്ര.
ഇത്തവണത്തെ കണ്‍വൻഷനിലെ ഘോഷയാത്ര ഏറ്റവും മഹനീയമാക്കുവാനുള്ള അണിയറയിലാണ് മുൻ ഷിക്കാാഗോ കെസി.എസിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകനുമായ ജോർജ് തോട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി. ജോർജ് തോട്ടപ്പുറം ചെയർമാനായി നയിക്കുന്ന കമ്മറ്റിയിൽ ജോസ് മന്പിള്ളിയിൽ, കവിത നീരാട്ടുപാറ, ജസ്മോൻ പുറമഠത്തിൽ, സാബു തെക്കേവട്ടത്തറ, ജോളി മ്യാലിൽ എന്നിവർ കോ-ചെയർമാൻമാരായി ഈ ഘോഷയാത്ര കമ്മറ്റിയ്ക്ക് നേതൃത്വം നൽകുന്നു.
കെസിസിഎൻഎ എക്സിക്യൂട്ടീവ് അംഗം ഷിജു അപ്പോഴിയിൽ ആണ്. ജൂലൈ 21ന് വൈകുന്നേരം അഞ്ചിന്് ക്നായി തോമാ നഗറിൽ വച്ച് നടക്കുന്ന ഘോഷയാത്രയിൽ ന്യൂയോർക്ക്, ഡിട്രോയിറ്റ്, ഫിലാഡൽഫിയ, ഡാളസ്, ഒഹായോ, മിനസോട്ട, കാനഡ, താന്പ, വാഷിംഗ്ടണ്‍, സാൻ അന്‍േറാണിയോ, ഹൂസ്റ്റണ്‍, ബോസ്റ്റണ്‍, മയാമി, ലാസ്വേഗസ്, സാക്രമന്േറാ, അറ്റ്ലാന്റ, അരിസോണ, ലോസ് ആഞ്ചൽസ്, സാൻഹൊസെ, ഷിക്കാഗോ എന്നീ ക്രമത്തിൽ കെസിസിഎൻഎയുടെ എല്ലാ അംഗസംഘടനകളും പങ്കെടുക്കുന്നു.
ക്നാനായ സംസ്ക്കാരം, ആഘോഷ വിതാനങ്ങൾ, വർണ്ണപ്പൊലിമ, അച്ചടക്കം തുടങ്ങിയ ഘടകങ്ങൾ നിർണ്ണയിച്ചാണ് മികച്ച ഘോഷയാത്ര സംഘടിപ്പിക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതെന്ന് ചെയർമാൻ ജോർജ് തോട്ടപ്പുറം അറിയിച്ചു.
ഈ വർഷത്തെ കണ്വൻഷൻ ഘോഷയാത്ര ഗാംഭീരമാക്കുവാൻ തയ്യാറെടുക്കുന്ന ജോർജ് തോട്ടപ്പുറം നേതൃത്വം നൽകുന്ന കമ്മറ്റിയെ കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവിന്റെ പേരിൽ കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അഭിനന്ദിച്ചു.
കെസിസിഎൻഎ കണ്വൻഷൻ ഘോഷയാത്രക്കുറിച്ചുള്ള സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ചെയർമാൻ ജോർജ് തോട്ടപ്പുറം (847 975 9239), കോ ചെയേഴ്സായ കവിത നീരാട്ടുപാറ (647 780 7043), സാബു തെക്കേവട്ടത്തറ (917 412 4198), ജസ്മോൻ പുറമഠത്തിൽ (224 766 9695), ജോസ് മാന്പള്ളിൽ (408 836 5804), ജോളി മ്യാലിൽ (516 519 9038), ഷിജു അപ്പോഴി (818 522 2301) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എൻ.എ. സെക്രട്ടറി ലിജോ മച്ചാനിക്കൽ അറിയിച്ചു.