ദമ്മാം : ഫോക്കസ് ഇൻറർനാഷനൽ ദമ്മാം ഡിവിഷൻ പുതിയ കമ്മിറ്റി നിലവിൽവന്നു. ഭാരവാഹികളായി ഡിവിഷനൽ ഡയറക്ടർ എംവിഎം നൗഷാദ് , ഡെപ്യൂട്ടി ഡിവിഷനൽ ഡയറക്ടർ മുനീർ , ഡിവിഷനൽ ഓപറേഷൻ മാനേജർ നസീം അബ്ദുറഹ്മാൻ , ഡിവിഷനൽ അഡ്മിൻ മാനേജർ നസീമുസബാഹ്, ഡിവിഷനൽ ഫിനാൻസ് മാനേജർ സമീഹ് ഹംസ, റീജനൽ എക്സ്കോം മെംബർമാരായി അൻഷാദ്, വഹീദുദ്ധീൻ എന്നിവരെ തെരഞ്ഞെടുത്തു.
എച്ച്ആർ മാനേജറായി അന്‍സാർ വി, സോഷ്യൽ വെൽഫെയർ മാനേജറായി സജിൽ, ഋ്ലിേ മാനേജറായി നൗഷാദ് പിപി, മാർക്കറ്റിംഗ് മാനേജറായി മുജീബ് തയ്യിൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മറ്റിയുടെ റിപ്പോർട്ട് അവതരണം ഷിയാസ് മീന്പറ്റ നിർവഹിച്ചു. പരിപാടിയിൽ അബ്ദുളള തൊടിക ,ശബീർ വെള്ളാടത്ത്, ഫൈസൽ ഇരിക്കൂർ, സുനീർ എന്നിവർ ആശംസകൾ നേർന്നു. സൗദി ഇന്ത്യൻ ഇസ്ലാഹീ സെൻറർ പ്രതിനിധികളായ സലീം പൂവങ്കാവിൽ, ജമാൽ പി.കെ, അയ്യൂബ് കടലുണ്ടി എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
മുഹമ്മദ് നിഷാദ്