പാ​ക്കിസ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
പാ​ക്കിസ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, May 10, 2024 7:01 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പാ​കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ആ​ൾ ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ച് ജി​ല്ല​യി​ൽ അ​റ​സ്റ്റി​ൽ. പ്ര​വീ​ൺ മി​ശ്ര എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യെ​യും പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ-​വി​ക​സ​ന സ്ഥാ​പ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള അ​തീ​വ​ര​ഹ​സ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​വീ​ൺ മി​ശ്ര ചോ​ർ​ത്തി​യി​രു​ന്നു​വെ​ന്ന് ഗു​ജ​റാ​ത്ത് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് (സി​ഐ​ഡി) പ​റ​ഞ്ഞു.

ഉ​ധം​പൂ​രി​ലെ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സി​ഐ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ബ​റൂ​ച്ച് ജി​ല്ല​യി​ലെ അ​ങ്ക​ലേ​ശ്വ​ർ നി​വാ​സി​യും ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​ർ സ്വ​ദേ​ശി​യു​മാ​യ പ്ര​വീ​ൺ മി​ശ്ര, രാ​ജ്യ​ത്തി​നെ​തി​രെ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​ൻ പാ​കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ക​നു​മാ​യി വാ​ട്ട്‌​സ്ആ​പ്പ് കോ​ളു​ക​ളി​ലൂ​ടെ​യും ഓ​ഡി​യോ ചാ​റ്റി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് സി​ഐ​ഡി പ​റ​ഞ്ഞു.


പാ​കി​സ്ഥാ​നി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് ഇ​യാ​ൾ വി​വ​ര​ങ്ങ​ൾ അ​യ​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി സി​ഐ​ഡി അ​റി​യി​ച്ചു.

ആം​ഡ് ഫോ​ഴ്‌​സ്, ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ), ഹി​ന്ദു​സ്ഥാ​ൻ എ​യ്‌​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡ് (എ​ച്ച്എ​എ​ൽ) എ​ന്നി​വ​യി​ലെ നി​ല​വി​ലു​ള്ള​തോ വി​ര​മി​ച്ച​തോ ആ​യ ജീ​വ​ന​ക്കാ​രെ​യും മി​സൈ​ൽ സി​സ്റ്റം വി​ക​സ​ന​ത്തി​ന്‍റെ ഗ​വേ​ഷ​ണ-​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ​യും ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന് പാ​ക്കി​സ്ഥാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് സി​ഐ​ഡി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<