ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​ര​ണം; ഹെ​ലി​കോ​പ്റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി
ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​ര​ണം; ഹെ​ലി​കോ​പ്റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി
Monday, May 20, 2024 9:53 AM IST
ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. കോ​പ്റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തു​ർ​ക്കി​യു​ടെ ഡ്രോ­​ണാ­​ണ് ത​ക​ർ​ന്ന കോ​പ്റ്റ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് റ​ഷ്യ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​ത്തെ രക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​യ​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ12 മ​ണി​ക്കൂ​റാ​യി നാ​ൽ​പ​തി​ലേ​റെ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ നടത്തിവരികയായിരുന്നു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി അ​ട​ക്ക​മു​ള്ള​വ​രും ഈ ​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​ന്മാ​രും മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.


മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​താ​യി​രി​ക്കാം കോ​പ്റ്റ​ർ പെ​ട്ടെ​ന്ന് ഇ​ടി​ച്ചി​റ​ക്കാ​ൻ കാ​ര​ണം. റെ​യ്സി ഉ​ണ്ടാ​യി​രു​ന്ന കോ​പ്റ്റ​റാ​ണ് ഇ​ടി​ച്ചി​റ​ങ്ങി​യ​തെ​ന്ന് ഇ​റേ​നി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ഹ​മ്മ​ദ് വാ​ഹി​ദി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<