കോഴിക്കോട്ട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
Monday, May 20, 2024 9:41 AM IST
കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശി ഇജാസ് (19) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ കുറ്റിക്കാട്ടൂരില്വച്ചാണ് സംഭവം. സ്കൂട്ടര്‍ കേടായി കടയില്‍ കയറി നിന്നപ്പോളാണ് ഇജാസിന് ഷോക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.