അ​പേ​ക്ഷ നി​ര​സി​ക്ക​ൽ: ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ് പു​തി​യ പോ​ളി​സി പ്ര​ഖ്യാ​പി​ച്ചു
Saturday, September 15, 2018 9:17 PM IST
വാ​ഷിം​ഗ്ട​ണ്‍: ഇ​മി​ഗ്രേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ, യു​എ​സ് പൗ​ര​ത്വ അ​പേ​ക്ഷ​ക​ൾ, ഗ്രീ​ൻ​കാ​ർ​ഡ്, വീ​സ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ൽ അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ നി​ര​സി​ക്കു​ന്ന​തി​ന് ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ വി​വേ​ച​നാ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കി കൊ​ണ്ടു​ള്ള പു​തി​യ പോ​ളി​സി സെ​പ്റ്റം​ബ​ർ 13 വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു. യു​എ​സ് സ്റ്റേ​റ്റ് സി​റ്റി​സ​ൻ​ഷി​പ്പ്, ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സാ​ണ് പു​തി​യ പോ​ളി​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കു​ന്പോ​ൾ തെ​റ്റു​ക​ൾ വ​രു​ത്തു​ക​യോ, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ, തെ​റ്റു തി​രു​ത്തു​ന്ന​തി​നോ, രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ, മ​റ്റൊ​രു അ​വ​സ​രം ന​ൽ​കാ​തെ പൂ​ർ​ണ​മാ​യി ത​ള്ളി​ക​ള​യു​ന്ന​തി​നു​ള്ള അ​ധി​കാ​ര​മാ​ണ് പു​തി​യ നി​യ​മ പ​രി​ഷ്ക്കാ​ര​ത്തി​ലൂ​ടെ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്നി​നു മു​ൻ​പ് അ​പേ​ക്ഷ​ക​ളി​ൽ തെ​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യോ, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സി​ൽ നി​ന്നും മെ​മ്മോ ല​ഭി​ക്കു​ക​യും വീ​ണ്ടും ഇ​വ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ് ഇ​തോ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം ഏ​ഴു മി​ല്യ​ണ്‍ അ​പേ​ക്ഷ​ക​രാ​ണ് ഗ്രീ​ൻ കാ​ർ​ഡി​നും വി​സ​ക്കു​മാ​യി ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. വീ​സ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. അ​റി​യാ​തെ തെ​റ്റാ​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ മ​റു​പ​ടി​യും പ്ര​തീ​ക്ഷി​ച്ചു കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ വി​സ കാ​ലാ​വ​ധി ക​ഴി​യു​ക​യും യാ​തൊ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കാ​തെ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കു​ക​യും ചെ​യ്യും. പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ സ​സൂ​ഷ്മം പ​രി​ശോ​ധി​ച്ചു ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ അ​യ​ച്ചു കൊ​ടു​ക്കാ​വൂ എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പു​തി​യ നി​യ​മ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ