ഷിജിമോന്‍ ജേക്കബ് ഏറ്റവും വിശ്വാസ്യതയുള്ള റിയലറ്റർ
Saturday, April 20, 2019 6:03 PM IST
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഹോം ബില്‍ഡറായി പ്രൊപ്പൈറ്ററി ലൈഫ്‌സ്റ്റോറി റിസര്‍ച്ച് 2016, 2017, 2018, 2019 വര്‍ഷങ്ങളില്‍ കണ്ടെത്തിയ ടെയ്‌ലര്‍ മോറിസണ്‍, പുതിയ വീടുകളുടെ വില്‍പനയില്‍ ഹൂസ്റ്റണിലെ അവരുടെ വിശ്വാസ്യതയുള്ള റിയലറ്റര്‍മാരില്‍ ഒരാളായി ഷിജിമോന്‍ ജേക്കബിനെ തിരഞ്ഞെടുത്തു.

വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആര്‍ജിച്ചെടുത്ത അറിവുകള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഷിജിമോനു സാധിക്കുന്നു. പുതിയ വീട് എന്ന ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം യാഥാര്‍ഥ്യമാക്കുന്നതിന് ഉത്തമ വഴികാട്ടിയായി ഒരു റിയല്‍റ്ററാണ് ഒപ്പമുണ്ടാകേണ്ടത്. ഈ റോള്‍ ഏറ്റവും മികച്ച രീതിയില്‍ ഷിജിമോന്‍ കൈകാര്യം ചെയ്യുന്നു.

വിവരങ്ങൾക്ക്: ഷിജിമോന്‍ ജേക്കബ് (എവറസ്റ്റ് റിയല്‍റ്റി) 832 755 2867