കാ​തോ​ലി​ക്കാ​ദി​നാ​ഘോ​ഷ​വും ഐ​റേ​നി​യോ​സ് തി​രു​മേ​നി​യ്ക്ക് സ്വീ​ക​ര​ണ​വും
Wednesday, April 24, 2019 10:21 PM IST
റോക്ക്‌ലാന്‍ഡ്‌: റോക്ക്‌ലാന്‍ഡ്‌ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി. ​നോ​ന്പി​ലെ 36-ാം ഞാ​യ​റാ​ഴ്ച കാ​തോ​ലി​ക്കാ​ദി​നം ആ​ഘോ​ഷി​ച്ചു. ഏ​പ്രി​ൽ 7 ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ആ​മു​ഖ​ത്തോ​ടു​കൂ​ടി​യ യോ​ഗ​ത്തി​ൽ കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി. യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ, സ്വ​യം​ഭ​ര​ണ​വും സ്വ​യം ശീ​ർ​ഷ​ക​ത്വ​വു​മു​ള്ള ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ലു​ള്ള സ്വ​ത​ന്ത്ര സ​ഭ​യാ​ണെ​ന്നും യാ​തൊ​രു വി​ദേ​ശ ശ​ക്തി​യ്ക്കും വി​ധേ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം ജോ​ണ്‍ ജേ​ക്ക​ബ് ആ​ശം​സ അ​ർ​പ്പി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം സ​ജി എം. ​പോ​ത്ത​ൻ, അ​ഭി. ഐ​റേ​നി​യോ​സ് തി​രു​മേ​നി​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി​യെ​പ്പ​റ്റി​യും അ​ഭി. തി​രു​മേ​നി​യു​ടെ സി​എ​എ​സ്എ ചെ​യ​ർ​മാ​ൻ പ​ദ​വി നേ​ട്ട​ങ്ങ​ളെ​പ​റ്റി​യും വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും അ​ഭി. തി​രു​മേ​നി​ക്ക് പൊ​ന്നാ​ട അ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ചൊ​ല്ലി​ക്കൊ​ടു​ത്ത കാ​തോ​ലി​ക്കാ ദി​ന പ്ര​തി​ജ്ഞ എ​ല്ലാ വി​ശ്വാ​സി​ക​ളും ഉ​റ​ച്ച​സ്വ​ര​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി റ​ജി കു​രീ​കാ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ച​ർ​ച്ച് ക്വ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച കാ​തോ​ലി​ക്കാ മം​ഗ​ള​ഗാ​ന​ത്തോ​ടു​കൂ​ടി യോ​ഗം അ​വ​സാ​നി​ച്ചു. ിൃശ2019​മുൃ​ശ​ഹ23​ര​മ​വേീ​ഹ​ശ​ര​ബ​യ​മ്മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്