ഗ്രീൻ കാർഡിന് കാത്തിരിപ്പു കുറയും
Thursday, July 11, 2019 11:57 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ്രീ​​​ൻ​​​ കാ​​​ർ​​​ഡ് അ​​​നു​​​മ​​​തി​​​ക്ക് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന പ​​​രി​​​ധി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധിസ​​​ഭ​​​യി​​​ൽ വ​​​ൻ ഭൂ​​​രി​​​ക്ഷ​​​പ​​​ത്തി​​​ൽ പാ​​​സാ​​​യി. യു​​​എ​​​സി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​​നും തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന​​​താ​​​ണ് ഗ്രീ​​​ൻ കാ​​​ർ​​​ഡ്.

ഒ​​​രു വ​​​ർ​​​ഷം ഒ​​​രു രാ​​​ജ്യ​​​ത്തുനി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് പരമാവധി ഏ​​​ഴു ശ​​​ത​​​മാ​​​നം ഗ്രീ​​​ൻ​​​ കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് 15 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​തു​​​കൊ​​​ണ്ട് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് നി​​​ര​​​വ​​​ധി​​​പ്പേ​​​ർ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ൽ​​​ത​​​ന്നെ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ കാ​​​ത്തി​​​രു​​​ന്നാ​​​ലാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യാ​​​ൽ കാ​​​ത്തി​​​രു​​​പ്പു കാ​​​ലാ​​​വ​​​ധി കു​​​റ​​​യും.സെനറ്റിൽകൂടി പാസായശേ ഷം പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചാൽ മാത്രമേ ബിൽ നിയമമാകൂ.