കാതോലിക്കാ ദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് നഗരിയില്‍
Saturday, July 20, 2019 2:41 PM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2019ലെ കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് നഗരിയില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടന്നു. സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം, വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോണ്‍, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, മിസ്റ്റര്‍ എബ്രഹാം പന്നിക്കോട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ.പി.സി ജോര്‍ജ്ജ് കാതോലിക്കാ ദിന സന്ദേശം നല്‍കി.

ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ' എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവന്‍ പറഞ്ഞു. യേശു അവനോടു: 'എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവര്‍ക്കു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടല്‍ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക' എന്നു പറഞ്ഞു. മലങ്കരസഭക്കുവേണ്ടി വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ചെറിയ തുക നല്‍കുവാന്‍ സഭാ മക്കള്‍ക്ക് ബാധ്യതയുണ്ട് എന്നു പരിശുദ്ധ കാതോലിക്കാ ബാവ ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന കാതോലിക്കാ ദിനശേഖരണത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള കാതോലിക്കാ ദിനപിരിവും റസീസയും പ്രതിനിധികള്‍ തുകകള്‍ കൈമാറി.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം