കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 24 ന്
Friday, August 16, 2019 7:20 PM IST
ബ്രാംപ്ടൺ: പ്രവസിക്കരയെ ആവേശത്തില്‍ ഇളക്കി മറിച്ചു കാനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 നു (ശനി) കാനഡയിലെ ബ്രംപ്ടനില്‍ നടക്കും. ആലപ്പുഴയുടെ ആവേശവും പയിപ്പാടിന്‍റെ മനോഹിതയും ആറന്മുളയുടെ പ്രൗഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി വാനോളം തല ഉയര്‍ത്തി നില്‍ക്കുന്നു. പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളി ആണ് കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ ജലമാമാങ്കം.

കാനഡയിലെ പ്രമുഖ പ്രവാസി സംഘടനയായ ബ്രംപ്ടൺ മലയാളി സമാജം ആണ് വള്ളംകളിയുടെ സംഘാടകര്‍. പ്രവാസി മലയാളികളോടൊപ്പം ഈ വര്ഷം മുതല്‍ വിദേശികളും വള്ളം കളി മത്സരത്തില്‍ പങ്കെടുക്കും. പത്താം വാര്‍ഷികം പ്രമാണിച്ച് ഈ വർഷം മുതല്‍ വനിതകള്‍ക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

വള്ളംകളിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സാമാജം പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം അറിയിച്ചു. ബ്രംപ്ടൺ മേയര്‍ പാട്രിക് ബ്രൗണ്‍ , ബ്രംപ്ടൺ എംപി റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടോം വര്‍ഗീസ്‌, ജോബ്സണ്‍ ഈശോ തുടങ്ങിയവരുടെ നേത്രത്വത്തില്‍ വിവിധ ജലോത്സവ കമ്മിറ്റികള്‍ മത്സരത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി കണ്‍വീനര്‍മാരായ മനോജ്‌ കർത്ത,ലതാമേനോന്‍, സണ്ണി കുന്നംപള്ളില്‍ ,ഗോപകുമാര്‍ നായര്‍ ,ബിനു ജോഷ്വ, മത്തായി മാത്തുള്ള,ഷിബു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു .

Website www.BramptonBoatrace.ca