മഹിമ രാമായണ മാസാചരണം സമാപിച്ചു
Friday, August 16, 2019 9:33 PM IST
ന്യൂയോര്‍ക്ക്്: മലയാളി ഹിന്ദു മണ്ഡലം (മഹിമ ) നടത്തി വന്ന രാമയണ മാസാചരണ പരിപാടി സമാപിച്ചു. ശനീക്ഷര ക്ഷേത്രത്തില്‍ നടന്ന സമാപന പരിപാടിയില്‍ രാമായണ പാരായണം ചെയ്യാന്‍ വനിതകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

മഹിമയുടെ ധനശേഖരണത്തിനായി ഭവനങ്ങളിലെ പൂജാമുറിയില്‍ വയ്ക്കുന്ന നിധി കുംഭത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് മഹാദേവന്‍ ശര്‍മ ആദ്യ പ്രസിഡന്‍റ് വിക്രം ചങ്കരത്തിലിനു നല്‍കി നിര്‍വഹിച്ചു.

റിപ്പോർട്ട്: പി. ശ്രീകുമാർ