ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് ഓഗസ്റ്റ് 17 ന്
Saturday, August 17, 2019 4:26 PM IST
ഡാളസ് : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാളസില്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17 നു ഫ്രിസ്‌കോയിലുള്ള കാര്യ സിദ്ധി ഹനുമാൻ ടെന്പിളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ക്യാന്പ്.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വീസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുന്നതിനും ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: Karya Siddhi HanumanTemple, 12030 Independence Parkway Building B, Frisco, TX 75035, Ph: (866) 996-6767.

റിപ്പോർട്ട്: പി.പി. ചെറിയാൻ