കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷങ്ങൾ 14 ന്
Thursday, September 12, 2019 6:25 PM IST
ന്യൂ ജേഴ്‌­സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ ഓണാഘോഷ ചടങ്ങുകൾ സെപ്റ്റംബർ 14 ന് (ശനി) ഈസ്റ്റ് ബ്രോൺസ്വിക്കിലുള്ള ജോ ആൻ മജെസ്ട്രോ പെർഫോമൻസ് ആർട്സ് സെന്‍ററിൽ നടക്കും. പ്രമുഖ ഗായകനായ സതീഷ് മേനോൻ നയിക്കുന്ന ലൈവ് ബാൻഡിന്‍റെ അകമ്പടിയോടു കൂടിയുള്ള ഗാനമേള ആഘോഷത്തിന്‍റെ മാറ്റുകൂട്ടും . ഐഡിയ സ്റ്റാർട്ട് സിംഗർ ഫെയിം വില്യം ഐസക് അതിഥി ആയിരിക്കും.

താലപ്പൊലിയോടൊപ്പം ഡ്രം ബീറ്റ്‌സ് ഓഫ് ലോംഗ് ഐലൻഡ് അവതരിപ്പിക്കുന്ന തായമ്പക, മെഗാ തിരുവാതിര തുടങ്ങി ന്യൂ ജേഴ്സിയിലെ പ്രമുഖ ഡാൻസ് സ്കൂളുകളും നർത്തകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും സംഗമ വേദിയാകും ഈ വർഷത്തെ ഓണാഘോഷം. പരിപാടിയുടെ ഭാഗമായി പായസമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും.

ന്യൂ ജേഴ്സി, ന്യൂ യോർക്ക്, പെൻസിൽവാനിയ, കണക്ടികട്ട് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജയൻ ജോസഫ്, ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ വിജേഷ് കാരാട്ട് എന്നിവർ അറിയിച്ചു.

കിഷോർ, ആശ വാരിയത്ത് (രംഗ് - കളേഴ്സ് ഓഫ് ആൻ അൺ ടോൾഡ് സ്റ്റോറി) ആണ് ആഘോഷങ്ങളുടെ ഗ്രാൻഡ് സ്പോൺസർ.

വിവരങ്ങൾക്ക് : ജയൻ ജോസഫ് 908 400 2635, ബൈജു വർഗീസ് 914 349 1559, വിജേഷ് കാരാട്ട് 540 604 6287.

കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ വെബ്സൈറ്റിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാണ്, സന്ദർശിക്കുക : https://www.kanj.org

റിപ്പോർട്ട്: ജോസഫ് ഇടിക്കുള