എഐസിസി ജനറൽ സെക്രട്ടറി ഹിമാൻഷു വ്യാസിന് സ്വീകരണം നൽകി
Thursday, September 12, 2019 6:34 PM IST
ഷിക്കാഗോ: ഹ്രസ്വ സന്ദർശനാർഥം അമേരിക്കയിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറിയും ഐഒസി ഗ്ലോബൽ ഡിപ്പാർട്ട്മെന്‍റ് ഹെഡും ആയ ഹിമാൻ ഷു വ്യാസിനും ഐഒസി ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡാക്കും ഓക്ക് ബ്രൂക്ക് ടെറസിൽ ഐഒസി കേരളാ ചാപ്റ്റർ ഭാരവാഹികളും മിഡ്‍‌വെസ്റ്റ് റീജിയൺ ഭാരവാഹികളും ചേർന്ന് സ്നേഹ നിർഭരമായ സ്വീകരണം നൽകി.

ഐഒസി കേരളാ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചെയർമാൻ തോമസ് മാത്യും പടന്നമാക്കലും മിഡ്‌വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മുൻ പ്രസിഡന്‍റ് പോൾ പറമ്പിയും നേതാക്കൾക്ക് ഹാരാർപ്പണം നടത്തി.

ഐഒസി ഷിക്കാഗോയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ഹെറാൾഡ് ഫിഗറെഡോ, ജസി റിൻസി, മാത്യൂസ് ടോബിൻ തോമസ്, റിൻസി കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഐഒസിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശകലനം ചെയ്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 28നു ഷിക്കാഗോയിൽ ഐഒസി നാഷണൽ ഭാരവാഹികളായ ചെയർമാൻ ഡോ. സാം പിട്രോഡാ പ്രസിഡന്‍റ് മേഹീന്ദർ സിംഗ്, വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കേരളാ ചാപ്റ്റർ പ്രസിഡന്‍റ് ലീലാ മാരേട്ട്, ജനറൽ സെക്രട്ടറി സജി കരിന്പന്നൂർ തുടങ്ങിയ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ജനറൽ ബോഡിയോഗം നടത്തുന്നതിനും തീരുമാനിച്ചു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തുന്ന യോഗത്തിൽ ഐഒസിയുടെ എല്ലാ അംഗങ്ങളും എല്ലാ കോൺഗ്രസ് അനുഭാവികളും സുഹൃത്തുക്കളും കുടുംബ സമേതം പങ്കെടുക്കണമെന്ന് കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യുവും മിഡ്‌വെസ്റ്റ് ചാപ്റ്റർ പ്രസിഡന്‍റ് ഡോ. തമ്പി മാത്യുവും അഭ്യർഥിച്ചു.