മേയർ സജി ജോർജിന് ഇന്ത്യ പ്രസ്ക്ലബ് മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം
Tuesday, October 8, 2019 6:48 PM IST
ന്യൂജേഴ്സി: ഡാളസിലെ സണ്ണിവെയ്ൽ ടൗണ്‍ഷിപ്പ് മേയർ സജി ജോർജിന് ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം.

കുടിയേറ്റ ഭൂമികയിലെ ബാലറ്റ് യുദ്ധത്തിൽ നേർവിജയം നേടിയ ഡാളസിലെ സണ്ണിവെയ്ൽ ടൗണ്‍ഷിപ്പ് മേയറായ സജി ജോർജിനെ പുരസ്കാര ജേതാവാ യി നിർണയിക്കാൻ ഇന്ത്യ പ്രസ്ക്ലബിന് പുനർവായനയും നടത്തേണ്ടി വന്നില്ല. അകലെ യുളള അമേരിക്കൻ രാഷ്ട്രീയത്തെ ആചാരവെടി മുഴക്കാതെ തന്നിലേക്ക് അടുപ്പിച്ച അദ്ദേ ഹം തന്നെയാണ് പുരസ്കാരത്തിന് ഏറ്റവും യോഗ്യൻ എന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് ഏകകണ്ഠ മായി തീരുമാനിക്കുകയായിരുന്നു.

ഫൊക്കാന പ്രസിഡന്‍റ്ബി. മാധവൻ നായർ, ഫോമ പ്രസിഡന്‍റ്ഫിലിപ്പ് ചാമത്തിൽ, ഇ ന്ത്യ പ്രസ്ക്ലബ് മുൻ പ്രസിഡന്‍റ് ടാജ് മാത്യു എന്നിവരടങ്ങുന്ന ജൂറിയാണ് സജി ജോർജിന് തിരഞ്ഞെടുത്തത്.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ ) ശാസ്ത്രജ്ഞനായിരുന്ന സജി ജോർജ് അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വിക്രം ലാൻഡർ പോലെയാണ് ഇടിച്ചിറങ്ങിയത്. കുടിയേറ്റക്കാരാനായി വന്ന് ഇവിടുത്തെ രാഷ്ട്രീയത്തിൽ പിച്ചവച്ച അദ്ദേഹം നാലുതവണ സണ്ണിവെയ്ൽ കൗണ്‍സിൽ അംഗമായിരുന്നു. മേയറായിരുന്ന ജിം ഫേപ്പ് ടെക്സസ് സംസ്ഥാന ഭരണസമിതിയലേക്ക് മത്സരിക്കാൻ രാജിവച്ച ഒഴിവിനെതുടർന്നുണ്ടായ ഇടക്കാല തെരഞ്ഞെടുപ്പിലാണ് സജി ജോർജ് മേയർ പദവി കൈ പ്പിടിയിലൊതുക്കിയത്. എതിരാളിയായ കാരൻ ഹില്ലിനെ 33 നെതിരെ 54 ശതമാനം വോട്ട് നേടിയാണ് സജി ജോർജ് വിജയം ആഘോഷിച്ചത്.

ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര പഠനത്തിനായി 1989 ൽ എത്തിയ സജി ജോർജ് ആദ്യകാലം മുതൽ പ്രാദേശിക സാമൂഹിക മേഖലയിൽ സജീവമായിരുന്നു. സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട സജി ജോർജ് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇതിനിടെ എം‌ബിഎ ബിരുദവും കരസ്ഥമാക്കി.

ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജേഴ്സിയിലെ ഇ ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ്ക്ലബ് ഓ ഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറൻസിൽ സജി ജോർജിന് പുരസ് കാരം സമ്മാനിക്കും.