മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി ജലീലില്‍ നിന്നു ഏറ്റുവാങ്ങി
Wednesday, October 16, 2019 2:38 PM IST
ന്യൂജഴ്‌സി: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി. ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍ ഏജന്‍സിയായ എം .റ്റി. എന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടിയുടെ ചീഫ് അസിസ്റ്റന്റ് ഓഫീസറാണു പ്രീതാ നമ്പ്യാര്‍.

പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ പ്രീത നമ്പ്യാര്‍ കെ എസ്ഇബിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി. ന്യൂയോര്‍ക്കില്‍ എത്തി സ്‌കൂള്‍ അധ്യാപികയായി. അതിനു ശേഷം26 വര്‍ഷത്തോളമായിന്യുയോര്‍ക്കു ട്രാന്‍സിസ്റ്റ് അതോറിറ്റിയില്‍.

കേരള എഞ്ചിനീറിങ്ങ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ പ്രീത നമ്പ്യാര്‍ കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാത്ഥികള്‍ക്കുള്ളസ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കി വരുന്നു. അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കരുണയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ട്.

ഡോക്ടര്‍ സോമസുന്ദരം ചെയര്‍മാനായുള്ള ജൂറിയില്‍ ദിലീപ് വര്‍ഗീസും സുധീര്‍ നമ്പ്യാറുമായിരുന്നു മറ്റ് അംഗങ്ങള്‍. ജൂറിയുടെ തീരുമാനംഏകകണ്ഠമായിരുന്നു.