സ്റ്റാന്‍ലി കളരിക്കമുറി ഫോമ അഡൈ്വസറി ബോര്‍ഡ് ചെയറായി മല്‍സരിക്കുന്നു
Wednesday, December 4, 2019 11:21 AM IST
ഷിക്കാഗോ: ഫോമയുടെ സീനിയര്‍ നേതാവ് സ്റ്റാന്‍ലി കളരിക്കമുറി നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മല്‍സരിക്കുന്നു. കപ്പല്‍ കണ്‍വന്‍ഷനില്‍ മറ്റു സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പമാണു അഡൈ്വസറി ബോര്‍ഡ് ചെയറിന്റെയും തെരെഞ്ഞെടുപ്പ്. രണ്ട് വര്‍ഷമാണ് കാലാവധി.

ഭിന്നതകളില്‍ സമവായം കണ്ടെത്തുന്നതിനും സംഘടനാകാര്യങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും അഡൈ്വസറി ബോര്‍ഡ് ശ്രമിക്കുന്നു. ജുഡിഷ്യല്‍ കൗണ്‍സിലിനൊപ്പം സംഘടനയെ ശരിയായ ദിശയില്‍ നയിക്കുന്നതിനു അഡൈ്വസറി ബോര്‍ഡും തുണയ്ക്കുന്നു. ന്യുയോര്‍ക്കില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് തോമസ് ടി. ഉമന്‍ ആണു ഇപ്പോഴത്തെ ചെയര്‍.

രണ്‍ു പതിറ്റാണ്ടിലേറെയായി സംഘടനാ രംഗത്ത് സജീവമായ സ്റ്റാന്‍ലി ഷിക്കാഗോ മലയാളി അസോസിയേഷനിലൂടെയാണ് പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചത്. സംഘടയുടെ ബോര്‍ഡ് മെംബര്‍, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു.


ഫോമയുടെ തുടക്കക്കാരിലൊരാളായ സ്റ്റാന്‍ലി, ബേബി ഊരാളില്‍ പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് ഇലക്ഷന്‍ കമ്മീഷണറായി. ഫോമയുടെ മികവിനും മലയാളി സമൂഹത്തിന്റെ നന്മക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സ്റ്റാന്‍ലി ഉറപ്പു പറയുന്നു. ഫോണ്‍: സ്റ്റാന്‍ലി: 8478773316.