ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത് ബചാവോ റാലി സംഘടിപ്പിക്കുന്നു
Monday, December 9, 2019 11:32 AM IST
ന്യൂയോര്‍ക്ക്: എഐസിസിയുടെ ആഹ്വാനം അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനു എതിരായി ഡിസംബര്‍ 14നു ശക്തമായ പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് 3 ഈസ്റ്റ് 64മത് സ്ട്രീറ്റിന്റെ മുന്നിലാണ് പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നത്.

സോണിയാഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കി സാം പിട്രോഡ (ചെയര്‍മാന്‍), ജോര്‍ജ് ഏബ്രഹാം (വൈസ് ചെയര്‍മാന്‍), മൊഹീന്ദര്‍ സിംഗ് (പ്രസിഡന്റ്), ലീല മാരേട്ട് (കേരള ചാപ്റ്റര്‍ പ്രസിഡന്റ്) എന്നിവര്‍ സംഘടിപ്പിക്കുന്ന റാലി വന്‍ വിജയമാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊഹീന്ദര്‍ സിംഗ് (646 732 5119), ജോര്‍ജ് ഏബ്രഹാം (917 544 4137), ലീല മാരേട്ട് (646 539 8443).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം