ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി അമേരിക്കയില്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു
Tuesday, January 14, 2020 12:09 PM IST
ഫിലാഡല്‍ഫിയ :ഡ്രെക്‌സില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി വിവേക് സുബ്രമണ്യ (23) യൂണിവേഴ്‌സിറ്റി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ജനുവരി 11 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

അപാര്‍ട്ട്‌മെന്റിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്കു മത്സരിച്ചു ചാടുന്നതിനിടയില്‍ കാല്‍ വഴുതി നിലത്തെ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത് .രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന വിവേകിനെ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷകാനായില്ല .വിവേക് ചാടുന്നതിനു മുന്‍പ് രണ്ടു കൂട്ടുകാര്‍ അപകടം കൂടാതെ ചാടിയിരുന്നു.

സമര്‍ഥനായ വിദ്യാര്‍ത്ഥിയായിരുന്നു വിവേക് എന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജോണ്‍ ഫ്രൈ പറഞ്ഞു ..അമേരിക്കന്‍ റെഡ്‌ക്രോസ് സൊസൈറ്റി ,നാഷണല്‍ ഹോണര്‍ സൊസൈറ്റി ,സയന്‍സ് ഹോണര്‍ സൊസൈറ്റി അംഗമായിരുന്നുയ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട് .വിവേകിന്റെ പേരില്‍ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന ഫണ്ട് നിര്‍ധനരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കുന്നതിനു ഉപയോഗിക്കും.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍