ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 18 ന്
Tuesday, January 14, 2020 8:10 PM IST
ഗാർലന്‍റ്, ഡാളസ്: ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെന്‍ററും ഡാളസ് കേരള അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാർ ജനുവരി 18നു (ശനി) വൈകുന്നേരം 3.30 മുതൽ കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

ഡാളസിലെ അറിയപ്പെടുന്ന ഐആർഎസ് ഓഡിറ്റർ ഹരിപിള്ള ടാക്സിന്‍റെ വിവിധ വശങ്ങളെക്കുറിച്ചു വിശദീകരിക്കും. ടാക്സ് സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് വിദഗ്ദമായ ഉത്തരങ്ങളും ലഭിക്കും. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക് : ജോർജ് ജോസഫ് വിലങ്ങോലിൽ, പ്രദീപ് നാഗനൂലിൽ 973 580 8784

റിപ്പോർട്ട്: പി.പി. ചെറിയാൻ