ഗണേഷ് എസ്. ഭട്ട് ഫൊക്കാന യൂത്ത് പ്രതിനിധി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു
Friday, February 14, 2020 8:08 PM IST
ന്യൂയോര്‍ക്ക്: ഫൊക്കാന നാഷണല്‍ കമ്മിറ്റിയില്‍ യൂത്ത് പ്രതിനിധിയായ ഗണേഷ് എസ്. ഭട്ട് വീണ്ടും മത്സരിക്കുന്നു. ലീല മാരേട്ട് നയിക്കുന്ന ടീമിലായിരിക്കും ഇത്തവണ മത്സരിക്കുന്നത്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ അംഗമായ ഗണേഷ്, സിനിമാ സംവിധായകനും മികച്ച നടനും കഴിവുറ്റ കഥാകൃത്തുമാണ്. നൃത്തം, പത്രപ്രവര്‍ത്തനം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്ത കാലയളവില്‍ "അനിയന്‍കുഞ്ഞും തന്നാലായത്' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചുപറ്റി. "Chained' എന്ന ഇംഗ്ലീഷ് സിനിമയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഗണേഷ് കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ ഗണേഷ് ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു ലീല മാരേട്ട്, അലക്‌സ് തോമസ്, സുജ ജോസ്, കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന്‍പിള്ള, തിരുവല്ല ബേബി, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ സണ്ണി ജോസഫ് (കാനഡ), ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), അഡീഷണല്‍ ജോയിന്‍റ് സെക്രട്ടറി പ്രസാദ് ജോണ്‍ (ഫ്‌ളോറിഡ), ഷാജു സാം (ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്‍റ്), ജേക്കബ് കല്ലുപുര (ന്യൂഇംഗ്ലണ്ട് റീജണല്‍ പ്രസിഡന്‍റ്), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ഷിക്കാഗോ റീജണല്‍ പ്രസിഡന്‍റ്), ജോജി കടവില്‍ (ഫിലഡല്‍ഫിയ റീജണല്‍ പ്രസിഡന്‍റ്), റജി കുര്യൻ (ഹൂസ്റ്റണ്‍ റീജണല്‍ പ്രസിഡന്‍റ്) എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം